തൃശൂർ: സി.എസ്.ബി ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രളയ് മൊണ്ഡാലിനെ നിയമിച്ച നടപടിക്ക് റിസർവ് ബാങ്കിന്‍റെ അംഗീകാരം. മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ വർഷം ജൂണിലാണ് മൊണ്ഡാലിനെ നിയമിച്ചത്. തുടർന്ന് ആർ.ബി.ഐയുടെ അംഗീകാരത്തിന് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബാങ്കിന്‍റെ റീട്ടെയിൽ, എസ്.എം.ഇ, ഓപറേഷൻസ്, ഐ.ടി എന്നിവയുടെ പ്രസിഡന്‍റ് ചുമതല മൊണ്ഡാലിന് നൽകിയിരുന്നു. സി.എസ്.ബി ബാങ്ക് എം.ഡി സി.വി.ആർ. രാജേന്ദ്രൻ ആരോഗ്യപരമായ കാരണങ്ങളാൽ അടുത്ത മാസം സ്ഥാനം ഒഴിയുകയാണ്. അതോടെ എം.ഡി സ്ഥാനത്തേക്ക് മൊണ്ഡാലിനെ പരിഗണിക്കുമെന്ന് അറിയുന്നു. അതേസമയം, ബാങ്കിൽ രാജേന്ദ്രൻ നടത്തുന്ന തൊഴിലാളി-നിക്ഷേപക വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാരുടെ പ്രക്ഷോഭം തുടരുകയാണ്. പണിമുടക്ക് പരമ്പരകളുടെ അടുത്ത ഘട്ടം മാർച്ചിൽ അനിശ്ചിതകാലത്തേക്ക് ആരംഭിക്കാനിരിക്കെയാണ് രാജേന്ദ്രൻ രാജിവെച്ചത്. സംഘടനകൾ പണിമുടക്ക് ഉൾപ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സിന്‍റെ ഹോൾഡിങ് കമ്പനി 51 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ സി.എസ്.ബി ബാങ്ക് വിദേശ ബാങ്ക് ആയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.