കേരള വർമ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം

എറിയാട്: ഗവ. . ഗ്രൗണ്ടിന് സമീപത്തെ ആശ്വാസ കേന്ദ്രത്തിന്‍റെ വാതിൽ തകർത്ത് അകത്തുകടന്ന് ബെഞ്ചും ഡെസ്കും ഉൾപ്പെടെ ഫർണിച്ചറും രണ്ട് സി.സി.ടി.വി കാമറകളും ഇവിടെ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബാലറ്റ് പെട്ടികളും നശിപ്പിച്ചു. സ്കൂൾ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് മാറുന്നതിന്​ മുന്നോടിയായി ശുചീകരണത്തിനായി തൊഴിലുറപ്പു തൊഴിലാളികളും അധ്യാപകരും എത്തിയപ്പോഴാണ് ആക്രമണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. നാളുകളായി രാത്രികളിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായി പരാതി ഉയർന്നിരുന്നു. സാമൂഹിക വിരുദ്ധശല്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം പി.കെ. മുഹമ്മദും പി.ടി.എ പ്രസിഡന്‍റ്​ എ.കെ. അബ്ദുൽ അസീസും ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.