കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബി.ജെ.പി ഭീഷണി ഉയർത്തിയതോടെ പിണക്കം മാറ്റിവെച്ച് സി.പി.എമ്മും സി.പി.ഐയും കൈകോർത്തു. നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പിലാണിത്. മുൻ വർഷങ്ങളിൽ സി.ഡി.എസിൽ മേധാവിത്വം സ്ഥാപിക്കാൻ മത്സരിച്ച ഇരു പാർട്ടികളും ഇത്തവണ പരസ്പര ധാരണയിലാണ് മത്സരിച്ചത്. എന്നിട്ടും 44ൽ 12 സി.ഡി.എസുകളെ സ്വന്തമാക്കി ബി.ജെ.പി സ്വാധീനം തെളിയിച്ചു. നഗരസഭ സി.ഡി.എസ് ഒന്നിൽ 15 വോട്ട് വീതം നേടി സി.പി.ഐയിലെ ശ്രീദേവി തിലകനും സി.പി.എമ്മിലെ ആരിഫ ശങ്കരനും യഥാക്രമം ചെയർപേഴ്സനും വൈസ് ചെയർപേഴ്സനമായി. സി.ഡി.എസ് രണ്ടിൽ 17 വോട്ട് വീതം നേടിയ സി.പി.എമ്മിലെ ശാലിനി ദേവിയും സി.പി.ഐയിലെ ഷൈലജയുമാണ് ഭാരവാഹികൾ. സി.ഡി.എസ് ഒന്നിൽ ഏഴും രണ്ടിൽ അഞ്ചും വോട്ട് ബി.ജെപി സ്ഥാനാർഥികൾ നേടി. മുൻ തെരഞ്ഞെടുപ്പുകളിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിനെ ബി.ജെ.പി കാര്യമായെടുത്തിരുന്നില്ല. ഇത്തവണ അത് പക്ഷേ രാഷ്ട്രീയ പോരാട്ട വേദിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.