തൃപ്രയാർ: ആറാട്ടുപുഴ ദേവസംഗമത്തിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകയിരം പുറപ്പാട് മാർച്ച് 10ന് ഉച്ചക്ക് 2.44നും 3.30നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢമായി നടത്തും. തൃപ്രയാർ പൂരം പുറപ്പാടിനോടനുബന്ധിച്ച് തേവരുടെ ഗ്രാമ പ്രദക്ഷിണം ഭംഗിയാക്കാനുള്ള പ്രാദേശിക കമ്മിറ്റികളുടെ ആലോചനാ യോഗം ക്ഷേത്രം ഊട്ടുപുരയിൽ ചേർന്നു. നാട്ടാന പരിപാലന ചട്ടമനുസരിച്ച് ആന എഴുന്നള്ളിപ്പുകൾ നടക്കും. പൂരം പുറപ്പാട് ദിവസം നാണയ തുട്ടുകൾ കോലത്തിൽ വലിച്ചെറിയരുതെന്ന് ബോധവത്കരണം നടത്തും. ദേവസ്വം മാനേജർ എം. മനോജ് കുമാർ, ഊരായ്മക്കാരായ രവി ചേലൂർ, പുന്നപ്പിള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തൃപ്രയാർ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് ടി.ജെ. സുമന, വി.ആർ. പ്രകാശൻ, ടെംപിൾ ഡെവലപ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പി.ജി. നായർ, യു.പി. കൃഷ്ണനുണ്ണി, സനാതന ധർമ പാഠശാല പ്രസിഡന്‍റ് സുലോചന, വാർഡ് മെംബർ സി.എസ്. മണികണ്ഠൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.