കൂർമ്പാച്ചി മലയിൽ രാത്രി ആൾസാന്നിധ്യം

വനപാലകർ തിരച്ചിൽ നടത്തി പാലക്കാട്​: ചെറാട്​ സ്വദേശി ബാബു കുടുങ്ങിക്കിടന്ന മലമ്പുഴ കൂർമ്പാച്ചി മലയിൽ ഞായറാഴ്ച രാത്രി ആൾസാന്നിധ്യമുള്ളതായി സംശയമുയർന്നു. രാത്രി 9.30ഓ​ടെ മലമുകളിൽനിന്ന്​ ഫ്ലാഷ്​ലൈറ്റുകൾ മിന്നുന്നതായി താഴെ താമസിക്കുന്നവർ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന്​ വനപാലക സംഘം മലമുകളിൽ തിരച്ചിൽ നടത്തി. എറ്റവും മുകളിൽ നിരപ്പായ ഭാഗത്തുനിന്നാണ്​ ലൈറ്റ്​ കണ്ടത്​. ബാബു കുടുങ്ങിക്കിടന്നത്​ മലയുടെ എറ്റവും ദുർഘടവും ചെങ്കുത്തായതുമായ എലിച്ചിലം ഭാഗത്തായിരുന്നു. വനം വകുപ്പിന്‍റെ പാലക്കാട്​ ഡിവിഷന്​ കീഴിലാണ്​ ചെറാട്​ കൂർമ്പാച്ചി മലവാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT