മധ്യപ്രദേശിൽ തുരങ്കം തകർന്ന് ഒമ്പതു തൊഴിലാളികൾ കുടുങ്ങി; ഏഴുപേരെ രക്ഷിച്ചു

ര​ണ്ടു പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ക​ട്നി (മ​ധ്യ​പ്ര​ദേ​ശ്): മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ത​ക​ർ​ന്ന് കു​ടു​ങ്ങി​യ ഏ​ഴു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു. ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ത​ല​സ്ഥാ​ന​മാ​യ ഭോ​പാ​ലി​ൽ​നി​ന്ന് 450 കി.​മീ. അ​ക​ലെ​യു​ള്ള ക​ട്നി ജി​ല്ല​യി​ലെ സ്ലീ​മ​നാ​ബാ​ദി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ബ​ർ​ഗി ക​നാ​ൽ പ​ദ്ധ​തി​യു​ടെ തു​ര​ങ്കം ഇ​ടി​ഞ്ഞ് ഒ​മ്പ​തു തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​റു​പേ​രെ ക​ട്നി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഒ​രാ​ൾ​ക്ക് പ്ര​ഥ​മ​ശു​​ശ്രൂ​ഷ ന​ൽ​കി​യ​താ​യും എ.​എ​സ്.​പി മ​നോ​ജ് കേ​ഡി​യ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വേ​ഗ​ത്തി​ലു​ള്ള ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 'ഹ​രി​ത ഇ​ട​നാ​ഴി' വ​ഴി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് ര​ജോ​റ പ​റ​ഞ്ഞു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ളി​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് സ്ലീ​മ​നാ​ബാ​ദ് സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്‌​ട്രേ​റ്റ് സം​ഘ് മി​ത്ര ഗൗ​തം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ട്‌​നി ക​ല​ക്ട​റു​മാ​യും പൊ​ലീ​സ് സൂ​പ്ര​ണ്ടു​മാ​യും സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT