ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്തിലെ നടവരമ്പ് കോളനിപ്പടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെയും നഗരസഭയിലെ എളങ്ങാർവട്ടം അമ്പലത്തിന് മുന്നിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്‍റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രഫ. കെ.യു. അരുണന്‍റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒമ്പതുലക്ഷം രൂപയാണ് ഈ രണ്ട് ലൈറ്റുകൾക്കുമായി അനുവദിച്ചത്. നടവരമ്പ് കോളനിപ്പടിയിലും എളങ്ങാർവട്ടം അമ്പത്തിന് മുൻപിലുമായ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ മുൻ എം.എൽ.എ പ്രഫ. കെ.യു. അരുണൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് പത്തഴക്കാട്ടിൽ, വാർഡ് മെംബർമാരായ സുപ്രഭ സുഖി, മാത്യു പാറേക്കാടൻ, പി.എം. ഗാവരോഷ്, സുനിത രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, എ എസ്. അജിത്ത് കുമാർ, ടി.കെ. ജയാനന്ദൻ എന്നിവർ സംസാരിച്ചു. photo....tcm ijk ഹൈമാസ്റ്റ് ലൈറ്റിന്‍റെയും മിനിമാസ്റ്റ് ലൈറ്റിന്‍റെയും ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.