സ്വാശ്രയം പദ്ധതി

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പീച്ചാംപിള്ളിക്കോണം കോളനി നിവാസികളായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പദ്ധതി സ്വാശ്രയം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, സെക്രട്ടറി വിവ്റി ജോൺ, വൈസ് പ്രസിഡന്റ് മനോജ് പാലത്തിങ്കൽ, മുൻ പ്രസിഡന്‍റ്​ ബി. മണിലാൽ, വാർഡ് മെംബർ ബൈജു കുറ്റിക്കാടൻ, കോളനി നിവാസി ടി.എ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. പരിശീലകൻ വർഗീസ് പോൾ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT