പുത്തൻചിറ കലുങ്ക് പാലത്തിന് വീതികൂട്ടാൻ ആരംഭിച്ചു മാള: കുണ്ടായി - കൊമ്പത്തു കടവ് റോഡിൽ പുത്തൻചിറ കലുങ്ക് പാലത്തിന്‍റെ വീതി കൂട്ടുന്ന ജോലി ആരംഭിച്ചു. പുത്തൻചിറ സെന്‍റ് മേരീസ് ഫൊറോന ചർച്ചിനും സാമൂഹികരോഗ്യ കേന്ദ്രത്തിനുമിടയിലെ പാലമാണ് വീതി കൂട്ടുന്നത്. പാലത്തിന്‍റെ ഇരുവശങ്ങളിലുമായി ഒമ്പത് കിലോമീറ്റർ നീളമുള്ള റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചിരുന്നു. എന്നാൽ, പാലത്തിന് വീതി കൂട്ടാൻ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടായി. ഇതോടെ ഈ റോഡിൽ കലുങ്ക് കുപ്പിക്കഴുത്തു പോലെയായി മാറി. മഴക്കാലത്ത് ഇതിലൂടെ യാത്ര ദുഷ്കരമായിരുന്നു. ഇവിടെ അപകട മേഖലയായി മാറിയിരുന്നു. റോഡിന്‍റെ ഇരുവശത്തും കരിങ്കൽ ഭിത്തികൾ നിർമിച്ച് നടുവിൽ മണ്ണടിച്ച് ഉയരം വർധിപ്പിക്കുന്ന ജോലികളാണ് തുടങ്ങിയത്. റോഡിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാണിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഫോട്ടോ: TCM-MLA-Kalungunirmanam കുണ്ടായി- കൊമ്പത്തുകടവ് റോഡിൽ പുത്തൻചിറ കലുങ്ക് പാലം നിർമാണമാരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.