ചാലക്കുടിപ്പുഴയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കി അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരം സാമൂഹിക പ്രവർത്തകർ നീക്കി. വിരിപ്പാറ ഭാഗത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. ഇവ വാഹനങ്ങളിലാക്കി സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. അതിരപ്പിള്ളിയിലും വാഴച്ചാലിലും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിലും തുമ്പൂർമുഴി ഉദ്യാനത്തിലുമെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാലക്കുടിപ്പുഴയിലെ താഴ്ന്ന മേഖലകളിലേക്ക് ഒഴുകിയെത്തി ദുരിതം സൃഷ്ടിക്കുന്നത് തുടരുകയാണ്. വെള്ളം കൊണ്ടുവരുന്ന കുപ്പികളാണ് ഇതിൽ വലിയൊരു പങ്ക്. കൂടാതെ ഭക്ഷണ പായ്ക്കറ്റുകളും പ്ലാസ്റ്റിക് പ്ലേറ്റുകളും ആവശ്യം കഴിഞ്ഞാൽ പുഴയിലേക്ക് വലിച്ചെറിയുന്നു. മാലിന്യങ്ങളിടാൻ വഴിയോരത്തും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം വേസ്റ്റ് ബിന്നുകൾ വെച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അവ ഉപയോഗിക്കാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നില്ല. പുഴയോരത്ത് ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ മഴ പെയ്യുമ്പോൾ പുഴയിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ പഞ്ചായത്തുകളുടെ പുഴയോരത്തുടെ നടക്കുമ്പോൾ മുകൾത്തട്ടിൽനിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തങ്ങി നിൽക്കുന്നത് കാണാം. മഴക്കാലത്ത് വെള്ളം നിറയുമ്പോൾ ഇവ കടലിലേക്ക് ഒഴുകിപ്പോകുന്നത് ആശങ്കാജനകമായ കാഴ്ചയാണ്. ഇവ പരിസ്ഥിതിക്ക് വലിയ വിനാശമാണ് സൃഷ്ടിക്കുന്നത്. TCMChdy - 4 ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുഴയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.