ആമ്പല്ലൂര്‍: സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ ലൂര്‍ദ്പുരം ഗവ. യു.പി സ്‌കൂളിന്റെ പുതുക്കി പണിത കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ സ്‌കൂള്‍തല ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പ്രധാനാധ്യാപകന്‍ തോമസ് ജോര്‍ജ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.വി. ബിജി, പി.ടി.എ പ്രസിഡന്റ് അഭിലാഷ് നാഡിപാറ തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷവും കേരള സര്‍ക്കാറിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍നിന്ന് 50 ലക്ഷവും ചെലവാക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.