ആലത്തൂർ-കൊളത്തൂർ റോഡ് നവീകരണം തുടങ്ങി

ആലത്തൂർ - കൊളത്തൂർ റോഡ് നവീകരണം തുടങ്ങി ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂര്‍ - കൊളത്തൂര്‍ റോഡ് വീതികൂട്ടി റീടാർ ചെയ്യുന്നതിന്‍റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, വാര്‍ഡ് അംഗം രാജീവ് അരങ്ങത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, സി.പി.എം നെല്ലായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ആര്‍. ലാലു തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് നവീകരണ പദ്ധതിയില്‍പ്പെടുത്തിയാണ് നിർമാണം നടത്തുന്നത്. 25 ലക്ഷമാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. file name amb mla kolathur road ആലത്തൂര്‍ - കൊളത്തൂര്‍ റോഡ് വീതികൂട്ടി റീടാർ ചെയ്യുന്നതിന്‍റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.