ചാലക്കുടി: സംസ്ഥാന കായകൽപ്പ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലക്കുടി വി.ആർ പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുമോദന പ്രവാഹം. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. രണ്ട് ലക്ഷം രൂപയാണ് പുരസ്കാര തുക. 2014-15ലാണ് സംസ്ഥാന സർക്കാർ വി.ആർ പുരത്ത് പുതിയ ആരോഗ്യ കേന്ദ്രം അനുവദിച്ചത്. 2015ൽ പ്രവർത്തനമാരംഭിച്ചു. രണ്ട് സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരും മറ്റ് ജീവനക്കാരുമായി 10 പേരുടെ സേവനം ഇവിടെയുണ്ട്. പ്രദേശവാസികൾ സൗജന്യമായി നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ, മുൻ എം.എൽ.എ സാവിത്രി ലക്ഷ്മണന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പിന്നീട് നഗരസഭയുടെയും നാഷനൽ ഹെൽത്ത് മിഷന്‍റെയും ഫണ്ട് ഉപയോഗിച്ച് രണ്ട് നിലകളായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. ഒരു വർഷം മുമ്പാണ് നഗര കുടുംബാരോഗ്യ കേന്ദ്രമായത്. കഴിഞ്ഞ വർഷം സംസ്ഥാന കായകൽപ അവാർഡിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. TCMChdy - 6 കായകൽപ്പ് പുരസ്കാരം നേടിയ വി.ആർ പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.