പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കായകല്‍പ അവാര്‍ഡ് ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ അവാര്‍ഡ്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും രോഗീസൗഹൃദ അന്തരീക്ഷവും മാലിന്യ സംസ്കരണ സംവിധാനങ്ങളുമാണ് അംഗീകാരത്തിന് അർഹമാക്കിയത്. മൂന്ന് ഡോക്ടർമാരും നാല് സ്റ്റാഫ് നഴ്സുമാരും എട്ട് ഫീൽഡ് വിഭാഗം ജീവനക്കാരും ഉൾപ്പെടെ 27 പേരാണ് ഇവിടെയുള്ളത്. പഞ്ചായത്തില്‍ 100 ശതമാനം പേരും കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനും 90 ശതമാനം പേരും രണ്ടാം ഡോസും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. എൽ. ദേവിയും ഹെൽത്ത് ഇൻസ്പെക്ടർ എം. ശിവരഞ്ജിനിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.