ചാതുർവർണ്യത്തിന് കാൽകഴുകുന്ന ചടങ്ങ് അസംബന്ധം -മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട: കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ച 'കാൽകഴുകിച്ചൂട്ട്' ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇത്​ അപലപനീയവും പ്രതിഷേധാർഹവുമാണ്​. ക്ഷേത്രവഴിയിൽ പ്രവേശനത്തിന്​ വരെ വിലക്കുണ്ടാവുകയും അതുനേടാൻ ധീരമായി മുന്നോട്ടുവരുകയും ചെയ്തതിന്റെ ഓർമ തുടിക്കുന്ന കുട്ടംകുളം സമരത്തിന് സാക്ഷ്യം വഹിച്ച ഇരിങ്ങാലക്കുടയിലാണ്​ ഈ അസംബന്ധം നടക്കുന്നത്. കാലത്തിന്​ നിരക്കാത്ത വേഷംകെട്ടുകൾ വീണ്ടും പുറത്തെടുത്ത് ഗുരുവര്യന്മാരെയും നവോത്ഥാന നായകരെയും അവരെ പിൻപറ്റുന്ന വിശ്വാസി സമൂഹത്തെയും നിന്ദിക്കരുതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.