ഇരിങ്ങാലക്കുട: എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ അധ്യാപക സർവിസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമേഖല സംരക്ഷണദിനം ആചരിച്ചു. ഇരിങ്ങാലക്കുട എൽ.ഐ.സി ഓഫിസിന് മുന്നിൽ നടത്തിയ ജോയന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. അധ്യാപക സർവിസ് സംഘടന സമരസമിതി മേഖല കൺവീനർ എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു ജില്ല ജോയന്റ് സെക്രട്ടറി സി.വി. സ്വപ്ന, കെ.ജി.ഒ.എഫ് മേഖല കമ്മിറ്റി അംഗം ഡോ. സിജോ ജോസഫ്, കെ.ആർ. മഹേഷ്, ഇ.ജി. റാണി, എൻ.വി. നന്ദകുമാർ, എം.എസ്. അൽത്താഫ്, വി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പി.കെ. ഉണ്ണികൃഷണൻ സ്വാഗതവും പി.ബി. മനോജ്കുമാർ നന്ദിയും പറഞ്ഞു. photo tcm ijk ജോയന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.