സി.പി.ഐ ജില്ല സമ്മേളനം: ചെസ് ടൂർണമെന്‍റ്​ നടത്തി

തൃപ്രയാർ: സി.പി.ഐ ജില്ല സമ്മേളന ഭാഗമായി കെ. ദാമോദരൻ മെമോറിയൽ അഖിലേന്ത്യ ചെസ് ടൂർണമൻെറ് സംഘടിപ്പിച്ചു. ഓപൺ, അണ്ടർ 15, അണ്ടർ 10 എന്നീ വിഭാഗങ്ങളിൽ 600 പേർ പങ്കെടുത്തു. രാജ്യസഭ അംഗവും കാലിക്കറ്റ്​ സർവകലാശാല മുൻ ചെസ് ജേതാവുമായ പി. സന്തോഷ് കുമാർ എം.പിയും ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കേരളവർമ കോളജ്​ മുൻ അധ്യാപകൻ പ്രഫ. എൻ.ആർ. അനിൽ കുമാറും തമ്മിൽ സൗഹൃദ മത്സരത്തോടെയാണ്​ ടൂർണമൻെറ് തുടങ്ങിയത്​. ഇന്ത്യൻ ചെസ് ടീം അംഗം ജോ പാറപ്പിള്ളി നേതൃത്വം നൽകി. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സംഘാടക സമിതി കൺവീനർ ടി.ആർ. രമേഷ് കുമാർ, ചെയർമാൻ വി.എസ്. സുനിൽകുമാർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡൻറ് എ.എസ്. ബിനോയ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി അഖിലേഷ്, പ്രസിഡൻറ് അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു. ------- TCR TPR photo 1 സി.പിഐ ജില്ല സമ്മേളനം തൃപ്രയാറിൽ നടന്ന കെ. ദാമോദരൻ മെമോറിയൽ അഖിലേന്ത്യ ചെസ് മത്സരം പി. സന്തോഷ് കുമാർ എം.പിയും പ്രഫ. എൻ.ആർ. അനിൽകുമാറും സൗഹൃദ മത്സരം നടത്തി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.