സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തി കാരുമാത്ര സ്കൂൾ

പുത്തൻചിറ: കാരുമാത്ര ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൈയൊപ്പ് ചാർത്തലും പ്രദർശനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എച്ച്.എം. സുമ, വിദ്യാഭ്യാസ ആരോഗ്യ സമിതി അധ്യക്ഷൻ ടി.കെ. ഷറഫുദ്ദീൻ, പി.ടി.എ അംഗങ്ങളായ അലിയാർ, ഫൈസൽ, സബീല, അധ്യാപകരായ സീനത്ത്, കെ.ബി. രജിനി എന്നിവർ സംസാരിച്ചു. സ്കൂൾ ഹാളിൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രചനകളുടെയും പ്രവർത്തനങ്ങളുടെയും പ്രദർശനം നടത്തി. മാള: മാരേക്കാട് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തല്‍ സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. എച്ച്.എം. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് നിമ്മി ശരത് സ്വാഗതവും വൈസ്​ പ്രസിഡന്‍റ് നന്ദിയും പറഞ്ഞു. മാള പ്രസ് ക്ലബ് ജോയന്‍റ്​ സെക്രട്ടറി നജീബ് അന്‍സാരി, അധ്യാപകരായ ലിപ്സി, വാഹിദ എന്നിവര്‍ സംസാരിച്ചു. TCM MareaKad School മാരേക്കാട് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തല്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.