കോടാലി: കാട്ടാനയും പുലിയും മനുഷ്യജീവന് ഭീഷണിയായ മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങര, കോടശേരി പഞ്ചായത്തിലെ കോര്‍മല പ്രദേശങ്ങൾ ജയ് കിസാന്‍ ആന്ദോളന്‍ സംസ്ഥാന പ്രസിഡന്‍റ് ജോയ് കൈതാരത്ത്, മേഖല കോഓഡിനേറ്റര്‍ ജോബിള്‍ വടാശേരി എന്നിവര്‍ സന്ദര്‍ശിച്ചു. പുലിയെ കെണിവെച്ച് പിടികൂടണമെന്നും ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ കുങ്കിയാനയെ കൊണ്ടുവന്ന് ഉള്‍വനത്തിലേക്ക് കയറ്റിവിടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ല കലക്ടറെ നേരില്‍കണ്ട് ആവശ്യങ്ങളടങ്ങുന്ന നിവേദനം നല്‍കിയതായും ഇവര്‍ അറിയിച്ചു. ജിന്നറ്റ് മാത്യു, പന്തല്ലൂക്കാരന്‍ പൗലോസ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. TCM KDA 2 nivedhanam collector വന്യജീവി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജയ്കിസാന്‍ ആന്ദോളന്‍ നേതാക്കള്‍ കലക്ടർ ഹരിത വി. കുമാറിന് നിവേദനം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.