ഒറ്റയാന്‍ പട്ടിക്കൂട് തകര്‍ത്തു

ഒറ്റയാന്‍ പട്ടിക്കൂട് തകര്‍ത്തു കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ വീട്ടുമുറ്റത്തെ പട്ടിക്കൂട് കാട്ടാന തകര്‍ത്തു. പത്തുകുളങ്ങര പല്ലിക്കാട്ടില്‍ റഹീമിന്റെ പട്ടിക്കൂടാണ് ഒറ്റയാന്‍ തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ പട്ടികള്‍ കുരക്കുന്നത് കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയപ്പോഴാണ് കൊമ്പനാനയെ കണ്ടത്. ആനയ കണ്ട് പട്ടികള്‍ കുരച്ചപ്പോള്‍ കലിപൂണ്ട ഒറ്റയാന്‍ പാഞ്ഞടുത്ത് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. കൂട്ടിനകത്തുണ്ടായിരുന്ന പട്ടി ചാടി രക്ഷപ്പെട്ടു. വീടിന്​ നേരെ തിരിയാതെ ആന പിന്മാറിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. തൊട്ടുത്ത പ്രദേശമായ താളൂപ്പാടത്ത് രണ്ട് ദിവസം മുമ്പ് വീട് ആക്രമിച്ച അതേ കൊമ്പനാനയാണ് പത്തുകുളങ്ങരയില്‍ പട്ടിക്കൂട് തകർത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുകുളങ്ങരയില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. വനാതിര്‍ത്തി ഗ്രാമമായ പത്തുകുളങ്ങരയില്‍ കുറേ നാളുകളായി കാട്ടാനകളും പുലിയും അടക്കമുള്ള വന്യമൃഗങ്ങള്‍ ഭീതി വിതക്കുകയാണ്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലി തകര്‍ന്നു കിടക്കുകയാണ്. TCM KDA 1 pathukulangra kattana പത്തുകുളങ്ങരയില്‍ കാട്ടാന തകര്‍ത്ത പട്ടിക്കൂട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.