കൊരട്ടി സെന്‍ററിലെ വെള്ളക്കെട്ടിൽ വഞ്ചിയിറക്കി പ്രതിഷേധിച്ചു

കൊരട്ടി: കൊരട്ടി സെന്‍ററിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധം. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊരട്ടി മേഖല കമ്മിറ്റി പ്രതീകാത്മകമായി വഞ്ചി ഇറക്കി പ്രതിഷേധിച്ചു. ദിവസേന നൂറുകണക്കിന് യാത്രക്കാർ കടന്നുപോവുന്ന കൊരട്ടി സെന്‍ററിൽ രണ്ട് മാസത്തിലേറെയായി വെള്ളക്കെട്ട് തുടരുകയാണ്. നൂറുകണക്കിന് തൊഴിലാളികൾ കിൻഫ്രയിലേക്കും ഇൻഫോ പാർക്കിലേക്കും നിരവധി വിദ്യാർഥികൾ ഇവിടത്തെ മൂന്ന് സ്കൂളുകളിലേക്കും ഒട്ടേറെപേർ വ്യാപാരസ്ഥാപനങ്ങളിലേക്കും കടന്നുപോവുന്ന ജങ്​ഷനിലാണ് യാത്രക്കാർക്ക് ഭീഷണിയായി വെള്ളക്കെട്ട് തുടരുന്നത്. പ്രതിഷേധസമരം ജില്ല വൈസ് പ്രസിഡന്‍റ്​ പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. കൊരട്ടി മേഖല സെക്രട്ടറി എം.എസ്. സുനിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ, ലോക്കൽ സെക്രട്ടറി എം.കെ. സുഭാഷ്, ചാലക്കുടി മണ്ഡലം പ്രസിഡന്‍റ്​ പി.സി. സജിത്ത്, ജോയന്‍റ്​ സെക്രട്ടറി കെ.എസ്. സുനോജ്, ടി.ആർ. രഞ്ജു എന്നിവർ സംസാരിച്ചു. TCMChdy - 1 കൊരട്ടി സെന്‍ററിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.