ഇരിങ്ങാലക്കുട: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യവിൽപന നടത്തിയ കുറ്റത്തിന് കൊടകര വല്ലപ്പാടി സ്വദേശി ചെതലൻ വീട്ടിൽ ബാബുവിനെ (50) പത്ത് കുപ്പി മദ്യവുമായി പിടികൂടി. ഫോൺ വഴി ഓർഡർ എടുത്താണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫിസർ കെ.ടി. പോളി, സിവിൽ എക്സൈസ് ഓഫിസർമാരായ എം.പി. ജീവേഷ്, വിപിൻ, ടി.ആർ. രാകേഷ്, സി.വി. രാജേന്ദ്രൻ, കെ.എസ്. ശ്യാമലത, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. tcm ijk പത്ത് കുപ്പി മദ്യവുമായി ഇരിങ്ങാലക്കുട എക്‌സൈസ് അറസ്റ്റ് ചെയത ബാബു (50)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.