തൃശൂർ: കേരള ലളിതകല അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2022-23ലെ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും സർവകലാശാലകളിലും ചിത്രകല/ ശിൽപകല/ ഗ്രാഫിക്‌സ് എന്നിവയിൽ എം.എഫ്.എ/ എം.വി.എ, ബി.എഫ്.എ/ ബി.വി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളഷിപ്. എം.എഫ്.എ/ എം.വി.എക്ക് 20,000 രൂപ വീതം ആറ് വിദ്യാര്‍ഥികള്‍ക്കും ബി.എഫ്.എ/ ബി.വി.എക്ക് 15,000 രൂപ വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്. 2022 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്. നിബന്ധനകളും അപേക്ഷ ഫോറവും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗാലറിയിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ സെപ്റ്റംബര്‍ അഞ്ചിനകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.