-ജാലകം- തൃശൂർ: കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കേരള സംഗീത നാടക അക്കാദമി 30 സീനിയര്‍ കാഥികര്‍ക്ക് 12 ലക്ഷം രൂപ സഹായധനം നല്‍കും. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയും കുറഞ്ഞത് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥാപ്രസംഗ അവതരണ വിഡിയോയും ഹാജരാക്കണം. സീഡിയിലോ പെന്‍ഡ്രൈവിലോ സേവ് ചെയ്ത അവതരണ വിഡിയോയും അനുബന്ധ വിവരങ്ങളും തപാല്‍ മുഖേനയോ നേരിട്ടോ ജൂലൈ 25ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫിസില്‍ ലഭിക്കണം. ഫോണ്‍ നമ്പറും തപാല്‍ വിലാസവും പൂര്‍ണമായ രേഖകളുമുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ തിരിച്ച് നൽകില്ല. അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്. 40,000 രൂപ വീതമാണ് സഹായധനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ കഥാപ്രസംഗ മഹോത്സവവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.