എസ്.ഐ.ഒ ഏരിയ സമ്മേളനങ്ങൾ: ജില്ല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു

തൃശൂർ: 'ഇസ്‌ലാം വിമോചനത്തിന്റെ പുതുലോകം' പ്രമേയത്തിൽ എസ്.ഐ.ഒ സംസ്ഥാനതല കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനങ്ങളുടെ മേൽനോട്ടങ്ങൾക്കായി ജില്ലതല സ്റ്റിയറിങ്​ കമ്മിറ്റി രൂപവത്കരിച്ചു. തൃശൂർ കൾചറൽ സെന്ററിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ്‌ മുനീർ വരന്തരപ്പിള്ളി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.എസ്. ഷാഹിൻ വിഷയാവതരണം നടത്തി. കമ്മിറ്റി ചെയർമാനായി മുനീർ വരന്തരപ്പിള്ളിയെയും വൈസ് ചെയർമാനായി സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ ഫൈസൽ കാതിയാളത്തിനെയും ജനറൽ കൺവീനറായി എസ്.ഐ.ഒ ജില്ല പ്രസിഡന്റ്‌ അജ്മൽ അസ്‌ലമിനെയും തെരഞ്ഞെടുത്തു. അജ്മൽ അസ്‌ലം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.