പൊലീസ് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ചു

ആമ്പല്ലൂര്‍: തൃശൂര്‍ സിറ്റി പൊലീസിന് കീഴിലുള്ള വിവിധ സ്റ്റേഷന്‍ പരിധികളില്‍ പിടികൂടിയ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ കത്തിച്ച് നശിപ്പിച്ചു. അസി. കമീഷണര്‍ കെ.എ. തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം നെന്മണിക്കര ചിറ്റിശ്ശേരിയിലെ കൈലാസ് ഓട്ടുകമ്പനിയിലെ ചൂളയിലിട്ടാണ് മയക്കുമരുന്നുകള്‍ കത്തിച്ചത്. തൃശൂര്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, കുന്നംകുളം, ചാവക്കാട്, റെയില്‍വേ സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് ഒമ്പത്​ കേസുകളിലായാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. കേസുകളില്‍ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 62 കിലോ കഞ്ചാവ്, 1.86 കിലോ ഹഷീഷ് ഓയില്‍, 13.18 ഗ്രാം എം.ഡി.എം.എ എന്നിവയാണ് കത്തിച്ചത്. ഹഷീഷ് ഓയില്‍ ചാവക്കാട്ടുനിന്നും എം.ഡി.എം.എ കുന്നംകുളത്തുനിന്നുമാണ് പിടികൂടിയത്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ജില്ല ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയാണ് മയക്കുമരുന്നുകള്‍ നശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ കെ. സുമേഷ്, എ.ആര്‍ ക്യാമ്പിലെ അസി. കമാൻഡന്‍റ്​ അജയകുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.