യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

കയ്പമംഗലം: രാഹുൽ ഗന്ധിയുടെ ഓഫിസ് എസ്‌.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുപീടികയിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട്‌ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പി.എം.എ ജബ്ബാർ, പി.എസ്‌. ഷാഹിർ, വി.എസ്‌. ജിനേഷ്, ഇ.എ. ഷെഫീക്ക്, പ്രവിത ഉണ്ണികൃഷ്ണൻ, സി.ജെ. ജോഷി, പി.എ. അനസ്, ജിനൂപ് അബ്‌ദുറഹ്മാൻ, വി.ബി. ഷെഫീഖ്, പി.എ. ഷാജഹാൻ, എം.എം. ഷാബി, സുഹൈൽ എന്നിവർ പങ്കെടുത്തു. TCK KPM CONGRESS യൂത്ത് കോൺഗ്രസ് കയ്പമംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.