ഹരീഷ് പേരടിയുടെ രാജി സ്വീകരിച്ചു

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെ അമ്മയില്‍നിന്ന്​ പുറത്താക്കാത്തതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച നടന്‍ . ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ തന്റെ രാജി അംഗീകരിച്ചെന്ന് ഹരീഷ് പേരടി തന്നെയാണ് സമൂഹമാധ്യമം വഴി അറിയിച്ചത്. ജൂണ്‍ 15ന് നടന്ന അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചെന്നും സംഘടനയോടു നന്ദിയുണ്ടെന്നും ഹരീഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. വിജയ് ബാബുവിനെ അമ്മയില്‍നിന്നു പുറത്താക്കാത്തതിനെ തുടര്‍ന്നായിരുന്നു ഹരീഷ് പേരടി രാജി നല്‍കിയത്. മേയ് നാലിന് തന്റെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനക്ക് കത്തുമെഴുതി. പ്രാഥമികാംഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും അമ്മയുടെ പ്രസിഡന്റിനെയും സെക്രട്ടറിയെയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.