കുന്നംകുളം: കുന്നംകുളത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമായി. ഇതോടെ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നടന്ന സ്റ്റേഷൻ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി തൃശൂർ റോഡിൽ എത്തിയതോടെ താലൂക്ക് ആശുപത്രി പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ സംഘർഷമായി. തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കർ ഉൾപ്പെടെ 50ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് ജില്ല പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. tcckkm 4 കുന്നംകുളത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.