സഹോദരിമാർക്ക്​ എ പ്ലസ്​​ മധുരം

എരുമപ്പെട്ടി: ഒറ്റ പ്രസവത്തിൽ ജനിച്ച സഹോദരങ്ങൾക്ക്​ എസ്​.എസ്​.എൽ.സിയിൽ എ പ്ലസ്​ മധുരം. കുണ്ടന്നൂർ മുരിങ്ങത്തേരി ജെൻസൺ-സിനി ദമ്പതികളുടെ മക്കളായ ഗിൽമ മരിയ, ഗിൽന തെരേസ്, ഗിൽസ ആൻ എന്നിവരാണ് മികച്ച വിജയം നേടി നാട്ടുകാരുടെയും അധ്യാപകരുടെയും സന്തോഷവും അഭിനന്ദനവും ഏറ്റുവാങ്ങുന്നത്. തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്‍റ്​ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മൂവരും ആദ്യാക്ഷരം കുറിച്ചതു മുതൽ ഇതുവരെ ഒരുമിച്ചാണ് പഠനം നടത്തിയത്. തിളക്കമേറിയ വിജയം നേടിയ മൂവർക്കും ഡോക്ടറാകാനാണ്​ ആഗ്രഹം. പിതാവ് ജെൻസൻ നെല്ലുവായിൽ ആട്ടോ മൊബൈൽ സ്പെയർ പാർട്സ് ഷോപ്പ് നടത്തുകയാണ്. മാതാവ് സിനി എരുമപ്പെട്ടി ഗവ. സ്കൂൾ അധ്യാപികയാണ്. സഹോദരൻ ഗോഡ്സൺ തൃശൂർ സെന്‍റ്​ തോമസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. TCT ERMPT 1 പടം : എസ്​.എസ്​.എൽ.സിക്ക്​ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂന്ന് സഹോദരിമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.