മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വിഷയവുമായി ബന്ധപ്പെട്ട് യൂനിറ്റ് ചീഫ് ഡോക്ടറെ ബലിയാടാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാർക്ക് തുടർച്ചയായി ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ച സർക്കാർ ഉത്തരവിനെതിരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. ലീവ് സറണ്ടർ, ക്ഷാമബത്ത, മെഡിസെപ്, ഭവനവായ്പ പദ്ധതികൾ തുടങ്ങിയ സമസ്ത മേഖലകളിലും ജീവനക്കാരോടും അധ്യാപകരോടും തികഞ്ഞ അവഗണനയും നിഷേധാത്മക നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ബ്രാഞ്ച് പ്രസിഡന്‍റ് കെ.എസ്. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.ജി. രഘുനാഥ്, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എം. ഷിബു, വനിത ഫോറം ജില്ല ജോയന്‍റ് കൺവീനർ വി.എസ്. സുബിത, ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ബ്രാഞ്ച് ട്രഷറർ വി.എ. ഷാജു, ടി.എ. അൻസാർ, പി.എഫ്. രാജു, ഒ.പി. സാലി, സി. സേതുമാധവൻ, എൻ. ഹരിദാസ്, കെ.ടി. വിനോദ്, ടി.സി. രഘുനാഥ്, ടി.സി. രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. പടം: ഗവ. മെഡിക്കൽ കോളജിൽ എൻ.ജി.ഒ അസോസിയേഷൻ പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു .TCT.mgkavu.mch.ngo.association.-20220616-WA0113.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.