കയ്പമംഗലം: വഴിയമ്പലം-അയിരൂർ-വഞ്ചിപ്പുര റോഡ് പുനർനിർമാണത്തിന്‍റെ ഭാഗമായി അറ്റകുറ്റപ്പണി തുടങ്ങി. മഴയായതിനാൽ കുഴിയടക്കൽ, ലെവലിങ് തുടങ്ങിയവയാണ് നടക്കുന്നത്. പൊതുമരാമത്ത് ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 24 ലക്ഷം രൂപയുടെ പണിയാണ് നടന്നത്. മുൻ കരാറുകാരന്‍റെ നിരുത്തരവാദിത്തം മൂലം പ്രവൃത്തി പാതിവഴിയിൽ നിന്നിരുന്നു. ഇയാൾക്കെതിരെ എം.എൽ.എ ഇടപെട്ട് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിലിൽ റീ ടെൻഡർ നടത്തി പുതിയ കരാറുകാരനെ ഏൽപിച്ചതോടെയാണ് പുനർനിർമാണത്തിന് വഴിയൊരുങ്ങിയത്. മൺസൂൺ കഴിയുന്നതോടെ ബി.എം ആൻഡ് ബി.സി ടാറിങ് നടക്കുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.