സന്തോഷ്‌ ട്രോഫി ജേതാക്കൾക്ക് സ്വീകരണം ഇന്ന്​

തൃശൂർ: സന്തോഷ്‌ ട്രോഫി ഫുട്ബാൾ പ്ലെയേഴ്​സ്​ വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ സന്തോഷ്‌ ട്രോഫി ഫൈനൽ ജേതാക്കളെ ആദരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്നിന്​ ബാനർജി ക്ലബിൽ നടക്കുന്ന ചടങ്ങിലാണ്​ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങളെ ആദരിക്കുന്നത്​. കേരളത്തിലെ മികച്ച ഫുട്ബാൾ താരങ്ങൾക്ക് ഉപഹാരവും സമ്മാനിക്കും. വാർഷിക പൊതുയോഗത്തിന്​ പിന്നാലെ സന്തോഷ്‌ ട്രോഫി മുൻ താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിലാണ്​ ജേതാക്കൾക്ക് സ്വീകരണം നൽകുന്നതെന്ന്​​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, വി.എസ്. സുനിൽ കുമാർ, ഡോ. രാജഗോപാൽ, ചെറിയാചാൻ, കെ.ആർ. സാബാശിവൻ, എം.പി. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജോസ് പി. അഗസ്റ്റിൻ, മാർട്ടിൻ മാത്യു, കെ.എഫ്. ബെന്നി, വിക്ടർ മഞ്ഞില എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.