വനിത ജെ.എച്ച്.ഐയെ ഭീഷണിപ്പെടുത്തിയ നേതാവ് ക്ഷമാപണം നടത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ വനിതക്ക് നേരേയുണ്ടായ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതാവിന്‍റെ ഭീഷണിയും അവഹേളനവും സംബന്ധിച്ച പരാതിക്ക് ക്ഷമാപണത്തോടെ പരിസമാപ്തി. സി.പി.എമ്മും സി.ഐ.ടി.യുവും നിരന്തരം ഇടപെട്ടതോടെ പാർട്ടി പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നുള്ള ജെ.എച്ച്.ഐക്ക് പരാതിയുമായി അധികം മുന്നോട്ട് പോകാനായില്ല. സി.പി.എം ആധിപത്യമുള്ള കെ.എം.സി.എസ്.യു കൊടുങ്ങല്ലൂർ യൂനിറ്റ് പ്രസിഡന്‍റായ ജെ.എച്ച്.ഐ നഗരസഭ സെക്രട്ടറി മുഖേന നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് മൊഴിയെടുക്കുകയും കേസെടുക്കാൻ കോടതി അനുമതി തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പാർട്ടി കേന്ദ്രങ്ങളുടെ സജീവ ഇടപെടലുണ്ടായത്. പ്രശ്ന പരിഹാര ചർച്ചയിൽ സി.പി.എം, സി.ഐ.ടി.യു ഏരിയ ഭാരവാഹികളും കെ.എം.സി.എസ്.യു നേതാക്കളും പങ്കെടുത്തു. റോഡരികിലെ അനധികൃത ഷവർമ വിൽപന പാടില്ലെന്ന് പറഞ്ഞതിനാണ് വനിത ജെ.എച്ച്.ഐയെ നേതാവ് നഗരസഭയിലെത്തി പരസ്യമായി ആക്ഷേപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.