വയോധികന് വെട്ടേറ്റ സംഭവം: യുവാവ് അറസ്റ്റിൽ

എറിയാട്: വയോധികനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ സമീപവാസിയായ വലിയപറമ്പിൽ ഷിജുവിനെ (38) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സൂനാമി കോളനിയിൽ അറക്കപ്പറമ്പിൽ അനന്തനാണ് ചൊവ്വാഴ്ച രാത്രി വെട്ടേറ്റത്. അനന്തന്‍റെ വള്ളം വിൽപന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ രണ്ട് മാസം മുമ്പ് ഷിജുവിന് വെട്ടേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.