കൊടുങ്ങല്ലൂർ: ജയറാം വാഴൂരിന്റെ മൂന്നാമത്തെ കവിതാസമാഹാരമായ 'അകലകാലത്തിന്‍റെ അകംപൊരുള്‍' ഇ.ടി. ടൈസൻ എം.എല്‍.എ പ്രകാശനം ചെയ്തു. ശ്രീനാരായണപുരം തേവര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ കവി സെബാസ്റ്റ്യന്‍ പുസ്തകം ഏറ്റുവാങ്ങി. കവിയും ബാലസാഹിത്യകാരനുമായ ഇ. ജിനന്‍ പുസ്തകം പരിചയപ്പെടുത്തി. അസ്മാബി കോളജ് പൂർവ വിദ്യാർഥി സംഘടനയായ ക്രിയേറ്റിവ് അസ്മാബിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.എ. നവാസ് അധ്യക്ഷത വഹിച്ചു. ഡോ. സുമേധന്‍, സോമന്‍ താമരക്കുളം, ഇക്ബാല്‍ കൊടുങ്ങല്ലൂര്‍, പ്രീതി വാഴൂര്‍, മുഹമ്മദ് റാഫി, സതീദേവി മേനോന്‍, മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷിലിന്‍ പൊയ്യാറ സ്വാഗതവും ജാസ്മിന്‍ കാവ്യ നന്ദിയും പറഞ്ഞു. പ്രകാശനത്തിനു മുന്നോടിയായി നടന്ന കവിയരങ്ങില്‍ അരുണ്‍ ഗാന്ധിഗ്രാം, ബഷീര്‍ വടക്കന്‍, ഹൗവ്വ, ഗീത മേലേഴത്ത്, ഷാജി കെ. അബ്ദു, ടി.ആര്‍. വേലു തുടങ്ങിയവർ കവിതകള്‍ അവതരിപ്പിച്ചു. TCR.KDR.KAVITHA PRAKASANAM: ജയറാം വാഴൂരിന്‍റെ കവിതാസമാഹാരം പ്രകാശനം ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.