കൊടുങ്ങല്ലൂർ മേഖലയിൽ നായ്​ശല്യം രൂക്ഷം; രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു

മേത്തല: കൊടുങ്ങല്ലൂർ മേഖലയിൽ നായ്​ശല്യം രൂക്ഷം. പ്രദേശത്തെ രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് കറുത്ത നിറമുള്ള നായ് റോഡിലൂടെ പോകുന്ന യാത്രക്കാരെയും മറ്റും ഓടിച്ചിട്ട് കടിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ 39ാം വാർഡിൽ എരിശ്ശേരി പാലം തെക്കിനേടത്ത് കൃഷ്ണൻ നായരുടെ മകൻ ശ്രീകുമാരൻ, കൈതക്കാട്ട് സനീഷിന്‍റെ മകൾ ആദ്യനന്ദ, താണിയത്ത് മിഥുനിന്റെ മകൾ നിള, കടുക്കച്ചുവട് ബസ്‌ സ്റ്റോപ്പിനടുത്ത് പലചരക്കുകട നടത്തുന്ന തോട്ടുങ്ങൽ സലാം എന്നിവർക്കാണ് കടിയേറ്റത്. സലാം രാവിലെ കോട്ടപ്പുറം മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ പിറകിൽനിന്ന് ചാടിക്കടിക്കുകയായിരുന്നു. പരിക്കേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.