അതിരപ്പിള്ളി: ആദിവാസി കോളനിയിലെ നവജാതശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അമ്മയായ ആദിവാസി യുവതി ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ. മലക്കപ്പാറയിൽ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധുവാണ് (23) പൊലീസ് നിരീക്ഷണത്തിലായത്. പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവത്താൽ സിന്ധു ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അവിവാഹിതയായ സിന്ധു പ്രസവിച്ച ശിശുവിന്‍റെ മൃതദേഹം സമീപത്തെ തോട്ടിൽനിന്ന് മലക്കപ്പാറ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. കുഞ്ഞിന്‍റെ മരണം അസ്വാഭാവികമാണെന്ന് തെളിഞ്ഞതോടെയാണ് സിന്ധുവിനെ പൊലീസ് നിരീക്ഷണത്തിലാക്കിയത്. താലൂക്ക് ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് ഇവരിൽനിന്ന് മൊഴിയെടുക്കും. തുടർന്ന് കൂടുതൽ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സിന്ധു ബിരുദവിദ്യാർഥിനിയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് രക്തസ്രാവത്തെത്തുടർന്ന് മലക്കപ്പാറ പൊലീസിന്‍റെ നേതൃത്വത്തിൽ സിന്ധുവിനെ ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചത്. ഇവരും വീട്ടുകാരും വയറ്റിൽ മുഴ ഉണ്ടായത് പൊട്ടിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് പൊലീസിനെ ധരിപ്പിച്ചത്. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ തോട്ടിൽനിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ മൃതദേഹം മലക്കപ്പാറയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.