കമാൻഡോസ്​ വല്ലച്ചിറ ജേതാക്കൾ

ചേർപ്പ്: സി.പി.ഐ ചേർപ്പ് ലോക്കൽ സമ്മേളനത്തിന്‍റെ ഭാഗമായി എ.ഐ.വൈ.എഫ് ചേർപ്പ് മേഖല കമ്മിറ്റി നടത്തിയ ഫുട്ബാൾ മത്സരത്തിൽ ഡഗ് ഔട്ട്​ തൃപ്രയാർ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പടുത്തി കമാൻഡോസ് വല്ലച്ചിറ ജേതാക്കളായി. 16 ടീം പങ്കെടുത്ത മത്സരത്തിൽ ടോപ്​ സ്​കോററായി ജനസേവാദൾ ചേർപ്പിന്‍റെ ഉണ്ണിയെ തെരഞ്ഞെടുത്തു. മികച്ച താരമായി ഡഗ് ഔട്ടിന്റെ ഷിഹാസും ഗോൾ കീപ്പറായി ഡഗ് ഔട്ടിന്റെ സുബിനും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് സി.പി.ഐ ചേർപ്പ് എൽ.സി സെക്രട്ടറി എൻ.ജി. അനിൽനാഥ് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.