ബി.ജെ.പി അവിശ്വാസം: യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം -എൽ.ഡി.എഫ്

കൊടുങ്ങല്ലൂർ: എൽ.ഡി.എഫ്​ നേതൃത്വം നൽകുന്ന കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തിനെതിരെ ബി.ജെ.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ കൗൺസിലിലെ ഏക കോൺഗ്രസ് അംഗമായ ജോണി പിന്തുണക്കുമെന്ന പ്രസ്താവനയുടെ സാഹചര്യത്തിൽ യു.ഡി.എഫും കോൺഗ്രസും നിലപാട്​ വ്യക്തമാക്കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെട്ടു. വർഗീയ ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സാഹചര്യത്തിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ നോക്കുന്ന ബി.ജെ.പിയുമായി കൈകോർക്കുന്നത്​ അപഹാസ്യമാണെന്നും മതനിരപേക്ഷ നിലപാടുള്ള നഗരത്തിലെ ജനങ്ങളും ഈ കൂട്ടുകെട്ടിനെതിരെ രംഗത്ത്​ വരണമെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, സി.പി.ഐ സെക്രട്ടറി സുഭാഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ നിലപാടിനെതിരെ 18ന് നടക്കുന്ന മനുഷ്യച്ചങ്ങല അടക്കമുള്ള പരിപാടികൾ വിജയിപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.