സുബിൻ, ദീപുമോൻ
പത്തനംതിട്ട: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് നാട്ടിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്ത രണ്ട് ഗുണ്ടകളെ കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി ഏഴുമറ്റൂർ ചാലാപ്പള്ളി പുള്ളോലിത്തടത്തിൽ എസ്. സുബിൻ (26), തിരുവല്ല കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയം വീട്ടിൽനിന്ന് കോട്ടയം പായിപ്പാട് നാലുകോടി കൊച്ചുപള്ളി തുരുത്തിക്കടവ് സ്മിത ഭവനിൽ വാടകക്ക് താമസിക്കു ദീപുമോൻ (26) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. റാന്നി, കീഴ്വായ്പൂർ, പെരുമ്പെട്ടി, റാന്നി എക്സൈസ് എന്നിവടങ്ങളിലെ ആറ് കേസിൽ പ്രതിയാണ് സുബിൻ. 2015 മുതൽ ഇതുവരെ ആകെ ഒമ്പതു ക്രിമിനൽ കേസിൽ ഉൾപ്പെട്ട കുറ്റവാളിയാണ് ദീപുമോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.