ചെങ്ങന്നൂർ: ശബരിമല ദർശനത്തിനെത്തിയ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി. തീവണ്ടി മാർഗ്ഗം ചെങ്ങന്നൂരിലെത്തിയ ശേഷം ശബരിമല ദർശനത്തിനായി യാത്ര ചെയ്യാൻ െറയിൽവേ സ്റ്റേഷനിലെ പമ്പാ ബസിനുള്ളിൽ കയറി.
ഇതോടെ, അയ്യപ്പ ഭക്തൻമാർ പ്രതിഷേധിച്ചപ്പോൾ ഇറങ്ങി.തുടർന്ന് പൊലീസ് എത്തി സംസാരിച്ചപ്പോൾ മടങ്ങിപ്പോകമെന്ന് സമ്മതിച്ചു. കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലെത്തിയശ്ശേഷം തിരുവനന്തപുരം ബസിൽ കയറിപ്പോയി.
തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. കൊല്ലം സ്വദേശിനിയാണെന്നു പറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചിരുന്നത്. മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.