മോതിരവയൽ 52 ഏക്കർ കോളനിയിലെ സോളാർ ലൈറ്റ്
റാന്നി: പട്ടികജാതി കോളനിയിൽ സ്ഥാപിച്ച സോളാർ ലൈറ്റ് തകർത്ത് ബാറ്ററി മോഷ്ടിച്ചു.
പഴവങ്ങാടി പഞ്ചായത്ത് മോതിരവയൽ 52 ഏക്കർ പട്ടികജാതി കോളനിയിൽ 2018 -19 ബ്ലോക്ക് അംഗം കെ. ഉത്തമന്റെ ഫണ്ട് ചെലവഴിച്ച് നിർമിച്ച ലൈറ്റ് ആണ് സാമൂഹികവിരുദ്ധർ തകർത്ത് ബാറ്ററി മോഷ്ടിച്ചത്. പ്രദേശത്ത് വൈദ്യുതി ഇല്ലാത്തപ്പോഴും മഴക്കാലങ്ങളിലും വഴിയാത്രക്കാരും താമസക്കാരും എല്ലാം ഈ സോളാർ ലൈറ്റിനെയാണ് ആശ്രയിച്ചു പോരുന്നത്.
ഈ ഭാഗത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ മദ്യപരുടെ ശല്യം ഏറെ ആണെന്നും പരാതിയുണ്ട്. ഇവിടത്തെ മദ്യപ ശല്യം ഇല്ലാതാക്കാനും സോളാർ ലൈറ്റ് തകർത്തവരെ കണ്ടെത്താനും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.