കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം 

പത്തനംതിട്ട ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം ചേര്‍ന്നു

പത്തനംതിട്ട: ജില്ലതല പട്ടികജാതി-പട്ടികവര്‍ഗ വികസന സമിതി യോഗം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണെന്ന് സി.വി. ശാന്തകുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.

കലക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജൂലി സാബു ഓലിക്കല്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസര്‍ സുനില്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാന്‍മന്ത്രി അനുസ്യൂചിത് ജാതി അഭ്യൂദയ് യോജന പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം, അംബേദ്കര്‍ സെറ്റില്‍മെന്റ്, എസ്.സി കോര്‍പ്പസ് ഫണ്ട്, വിജ്ഞാനവാടി, സ്പില്‍ ഓവര്‍ പദ്ധതി, ഭക്ഷ്യസഹായ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തി.

Tags:    
News Summary - The Pathanamthitta District-level Scheduled Caste and Scheduled Tribe Development Committee meeting was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.