ശബരിമല: ശബരിമല ഉത്രം മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെ കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേ ക്ഷേത്രതന്തി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നു.
കൊടിയേറ്റിനു ശേഷം ബിംബ ശുദ്ധി ക്രിയകൾ നടന്നു. ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നെള്ളത്ത് എന്നിവ നടക്കും. 27 ന് ശരംകുത്തിയിൽ പള്ളിവേട്ട, തുടർന്ന് മണ്ഡപത്തിൽ പള്ളി കുറുപ്പ്. 28 ന് ഉഷപൂജയ്ക്ക് ശേഷം ആറാട്ട് പുറപ്പാട് നടക്കും. ഉച്ചക്ക് പമ്പയിൽ ആറാട്ട് നടക്കും.
വൈകുന്നേരം ആറാട്ട് ഘോഷയാത്ര തിരികെയെത്തുമ്പോൾ ഉത്സവം കൊടിയിറക്കും. ശേഷം പൂജകളെ തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ വെളിനെല്ലൂർ മണികണ്ഠൻ എന്ന ഗജരാജൻ ആണ് ഇക്കുറിയും ഉത്സവത്തിന് അയ്യപ്പെൻറ തിടമ്പേറ്റുന്നത്. വെള്ളിയാഴ്ച മുതൽ ആറാട്ട് ദിവസമായ 28 വരെ ഭക്തർക്ക് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്താം.
ദിവസവും 10000 ഭക്തർക്ക് വീതം ദർശനത്തിനുള്ള അനുമതി ലഭിക്കും. ദർശനത്തിനെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.