ആ​റ​ന്മു​ള​യി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്​ ​പ്ര​ചാ​ര​ണ​ത്തി​ൽ

പത്തനംതിട്ടയിൽ എ​ൽ.​ഡി.​എ​ഫി​ന്​ വി​ജ​യം ഉ​റ​പ്പി​ച്ച്​ പ​റ​യാ​ൻ ക​ഴി​യു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ കു​റ​ഞ്ഞു; ഡീ​ൽ ന​ഷ്​​ട​ക്ക​ച്ച​വ​ട​മാ​യെന്ന ആ​ശ​ങ്ക​യി​ൽ ബി.ജെ.പി

പ​ത്ത​നം​തി​ട്ട: പ്ര​ചാ​ര​ണം മു​ന്നേ​റു​േ​മ്പാ​ൾ ജി​ല്ല​യി​ൽ നി​ല​മെ​​ച്ച​പ്പെ​ടു​ത്തി യു.​ഡി.​എ​ഫ്. എ​ൽ.​ഡി.​എ​ഫി​ന്​ വി​ജ​യം ഉ​റ​പ്പി​ച്ചു​ പ​റ​യാ​ൻ ക​ഴി​യു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ൾ ഡീ​ലി​നു​പോ​യ എ​ൻ.​ഡി.​എ ന​ഷ്​​ട​ക്ക​ച്ച​വ​ട​മാ​യോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. ജി​ല്ല​യി​െ​ല അ​ഞ്ച്​ മ​ണ്ഡ​ല​വും നി​ല​വി​ൽ ഇ​ട​തു മു​ന്ന​ണി​യു​ടെ കൈ​ക​ളി​ലാ​ണ്.

റാ​ന്നി​യി​ലൊ​ഴി​കെ മ​റ്റ്​ നാ​ല്​ മ​ണ്ഡ​ല​ത്തി​ലും ഭി​ന്ന​സ്വ​ര​ങ്ങ​ൾ ഇ​ല്ലാ​തെ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്​ ക​ട​ന്ന​പ്പോ​ൾ അ​ടൂ​രി​ലൊ​ഴി​കെ മ​റ്റ്​ നാ​ല്​ മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ​ച്ചൊ​ല്ലി വ​ലി​യ ക​ലാ​പ​മാ​യി​രു​ന്നു​ യു.​ഡി.​എ​ഫി​ൽ. എ​ൻ.​ഡി.​എ​യി​ലാ​ക​െ​ട്ട സ​സ്​​പെ​ൻ​സി​നൊ​ടു​വി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്തി​നൊ​പ്പം കോ​ന്നി​യി​ലും മ​ത്സ​രി​ക്കാ​നെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ ഡീ​ൽ വി​വാ​ദ​വും സ​ജീ​വ​ച​ർ​ച്ച​യാ​യി.

ബി.​ജെ.​പി​യു​ടെ ജി​ല്ല പ്ര​സി​ഡ​ൻ​റി​ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ ആ​റ​ന്മു​ള​യി​ൽ​നി​ന്ന്​ തി​രു​വ​ല്ല​യി​ലേ​ക്ക്​ മാ​റേ​ണ്ടി വ​ന്ന​ത്​ ഡീ​ൽ ആ​രോ​പ​ണം ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​താ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രു​വ​ല്ല​യി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി പ്ര​തി​ഷേ​ധ​ച്ചൂ​ടി​ൽ​പെ​ട്ട്​ പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​ന്നു. കോ​ൺ​ഗ്ര​സി​ലെ ക​ലാ​പ​മ​ട​ങ്ങി വൈ​കി​യാ​ണെ​ങ്കി​ലും യു.​ഡി.​എ​ഫ്​ നി​ല​മെ​ച്ച​പ്പെ​ടു​ത്തു​ന്ന കാ​ഴ്​​ച​യാ​ണ്. ഇ​തോ​ടെ എ​ല്ലാ​യി​ട​ത്തും മ​ത്സ​രം ക​ടു​ത്തു.

തി​രു​വ​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി ബി.​ജെ.​പി​യി​ൽ ഉ​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്​ ഇ​വി​ടെ ഏ​റെ പി​ന്നി​ലാ​യി​രു​ന്ന യു.​ഡി.​എ​ഫി​െൻറ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക്​ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന മു​ഴു​വ​ൻ വോ​ട്ടു​ക​ളും പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി അ​ശോ​ക​ൻ കു​ള​ന​ട​ക്ക്​ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക അ​വ​രു​ടെ നേ​താ​ക്ക​ൾ ത​ന്നെ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ന​ഷ്​​ട​പ്പെ​ടു​ന്ന വോ​ട്ടു​ക​ൾ കൂ​ടു​ത​ലും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കു​ഞ്ഞുേ​കാ​ശി പോ​ളി​ന്​ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ഒ​രി​ക്ക​ൽ കൂ​ടി സീ​റ്റ്​ ന​ൽ​കു​ന്ന​തി​നെ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്ത കോ​ൺ​​ഗ്ര​സു​കാ​രും സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ത​ന്നെ സീ​റ്റ്​ മോ​ഹി​ക​ളും ത​ക്കം പാ​ർ​ത്തി​രു​ന്ന്​ കാ​ലു​വാ​രു​ന്നി​ല്ലെ​ങ്കി​ൽ തി​ര​ു​വ​ല്ല​യി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത പാ​ടേ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. കാ​ൽ നൂ​റ്റാ​ണ്ടാ​യി സി.​പി.​എ​മ്മി​െൻറ പ​ക്ക​ലു​ള്ള റാ​ന്നി​യി​ലും ക​ടു​ത്ത മ​ത്സ​ര​മാ​ണ്​.

മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ത​ന്നെ​യു​ള്ള റി​ങ്കു ചെ​റി​യാ​െൻറ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ യു.​ഡി.​എ​ഫു​കാ​ർ. എ​ന്നാ​ൽ, ആ​ദ്യ​ത്തെ ആ​ശ​യ​ക്കു​ഴ​പ്പം മാ​റി പ്ര​ചാ​ര​ണം ട്രാ​ക്കി​ലാ​യ​തോ​ടെ ഇ​ട​തു സ്ഥാ​നാ​ർ​ഥി പ്ര​മോ​ദ്​ നാ​രാ​യ​ണ​നും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബി.​​ഡി.​ജെ.​എ​സ്​ നേ​താ​വ്​ പ​ത്മ​കു​മാ​റി​െൻറ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​ട്ട​യാ​യി മു​ന്നേ​റു​ക​യാ​ണ്. എ​ൽ.​ഡി.​എ​ഫ്​ വീ​ണാ ജോ​ർ​ജി​െൻറ വി​ജ​യം ഉ​റ​പ്പി​ച്ച ആ​റ​ന്മു​ള യ​ും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ട്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബി​ജു മാ​ത്യു​വി​െൻറ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തി​െൻറ സൂ​ച​ന​ക​ൾ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വി​ടെ അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ണ്ടാ​കു​മോ എ​ന്നും അ​ത്​ ആ​ർ​ക്ക്​ അ​നു​കൂ​ല​മാ​കു​മെ​ന്നു​മു​ള്ള കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ശ​ബ​രി​മ​ല ക​യ​റാ​ൻ വ​ന്ന ആ​ക്ടി​വി​സ്​​റ്റു​ക​ളെ ​സ​ഹാ​യി​ച്ചെ​ന്നും മ​റ്റും പ​റ​ഞ്ഞ്​ വീ​ണാ ജോ​ർ​ജി​നെ​തി​രെ വി​കാ​ര​മി​ള​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ട്. യു.​ഡി.​എ​ഫ്​ വ​ന്നാ​ൽ ശി​വ​ദാ​സ​ൻ നാ​യ​ർ മ​ന്ത്രി​യാ​കു​മെ​ന്നാ​ണ്​ മ​റ്റൊ​രു പ്ര​ചാ​ര​ണം.

കോ​ന്നി​യി​ൽ അ​ടൂ​ർ പ്ര​കാ​ശ്​ ക​ളം ഏ​റ്റെ​ടു​ത്ത​തോ​ടെ യു.​ഡി.​എ​ഫ്​ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഭി​ന്ന​സ്വ​ര​ങ്ങ​െ​ള​ല്ലാം നി​ല​ച്ചു. മ​ത്സ​രം ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​ൻ.​ഡി.​പി​യു​ടെ പി​ന്തു​ണ ഉ​റ​പ്പി​ച്ച്​ ജ​നീ​ഷി​െൻറ വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം സി.​പി.​എം ന​ട​ത്തു​ന്നെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ എ​ൻ.​ഡി.​എ​യും ആ​ശ​ങ്ക​യി​ലാ​ണ്.

ര​ണ്ടി​ട​ത്ത്​ മ​ത്സ​രി​ക്കു​ന്ന കെ. ​സു​രേ​ന്ദ്ര​ന്​ മ​ണ്ഡ​ല​ത്തി​ൽ മു​ഴു​വ​ൻ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്​ സ്വാ​ഭാ​വി​ക​മാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. ചി​റ്റ​യം ​േഗാ​പ​കു​മാ​ർ മൂ​ന്നാ​മ​തൊ​രി​ക്ക​ൽ​കൂ​ടി വി​ജ​യം ഉ​റ​പ്പി​ച്ച അ​ടൂ​രി​ൽ കോ​ൺ​ഗ്ര​സി​െൻറ യു​വ​നേ​താ​വ് എം.​ജി. ക​ണ്ണ​ൻ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​തും ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ബി.​ജെ.​പി​യി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി പ​ന്ത​ളം പ്ര​താ​പ​നും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. 

Latest Video:

Full View


Tags:    
News Summary - The BJP is worried about the loss of the deal in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.