അ​ടൂ​രി​​ലെ ഹോ​ട്ട​ലു​ക​ളി​ൽനി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ

അടൂരി​ലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം; പരിശോധന തടസ്സപ്പെടുത്താൻ ശ്രമം

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ഴ​കി​യ മീ​നും മ​റ്റ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ഹോ​ട്ട​ൽ സം​ഘ​ട​നാ നേ​താ​വി​ന്‍റെ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​നി​ടെ പ​രി​ശോ​ധ​ന ത​ട​സ്സ​പ്പെ​ടു​ത്താ​നും ശ്ര​മം ഉ​ണ്ടാ​യി. പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ർ​ന​ട​പ​ടി.

അ​ടൂ​ർ എ​സ്.​എ​ൻ ഹോ​ട്ട​ൽ, ഡി​ങ്ക​ന്റെ ത​ട്ടു​ക​ട, അ​മ്മ​ച്ചി​ക്ക​ട, ഓ​ല​പ്പ​ന്ത​ൽ, രാ​ജ​ധാ​നി, സ​ൺ റൈ​സ്, പ​ഴ​ങ്ക​ഞ്ഞി​ക​ട, അ​ൽ റാ​സി തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​ജ​ധാ​നി ഹോ​ട്ട​ലി​ൽ​നി​ന്ന് 50 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ധാ​ന ഫു​ഡ് സ്പോ​ട്ടാ​ണ് അ​ടൂ​ർ ബൈ​പ്പാ​സ്. ഇ​വി​ടെ അ​ന​ധി​കൃ​ത ത​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്.

ഇ​വി​ടു​ത്തെ ഭ​ക്ഷ​ണ​ത്തെ കു​റി​ച്ച്​ പ​ല​പ്പോ​ഴും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​റ​ച്ചി, മീ​ൻ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച​വ​ർ​ക്ക് അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ചെ​ന്നും പ​രാ​തി​യു​ണ്ടാ​യി. പ​രി​ശോ​ധ​ന ന​ട​ന്ന ഹോ​ട്ട​ലു​ക​ളു​ടെ അ​ടു​ക്ക​ള ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​ര​ഹി​ത​മാ​യി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ര​ന്ത​രം പ​രാ​തി​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ ചെ​യ​ർ​പേ​ഴ്​​സ​ൺ റീ​നാ ശാ​മു​വ​ൽ പ​റ​ഞ്ഞു. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡാ​ണ് പ​രി​ശോ​ധി​ച്ച​ത്.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​​ണെ​ന്ന്​ ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്​​റ്റോ​റ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ടൂ​രി​ൽ സം​ഘ​ട​ന​ക്ക്​ യൂ​നി​റ്റി​ല്ല. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ഇ​വി​ടെ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധി​ച്ച്​ പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ മോ​ശ​മാ​ണെ​ന്ന്​ പ്ര​ച​രി​പ്പി​ച്ച​ത്​ യാ​തൊ​രു ശാ​സ്തീ​യ പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ മാ​ണി​ക്യം കോ​ന്നി​യും, സെ​ക്ര​ട്ട​റി എം.​കെ. ഉ​ല്ലാ​സും പ​റ​ഞ്ഞു. 

ഹോട്ടലുകളിലെ പരിശോധനയെ എതിർക്കില്ല –ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോ.

ഹോ​ട്ട​ലു​ക​ളി​ലെ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ടൂ​രി​ൽ അ​സോ​സി​യേ​ഷ​ന് നി​ല​വി​ൽ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ന​മി​ല്ല. ഭാ​ര​വാ​ഹി​ക​ളാ​യി ആ​രെ​യും നി​ശ്ച​യി​ച്ചി​ട്ടു​മി​ല്ല. ചൊ​വ്വാ​ഴ്​​ച അ​ടൂ​രി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ അ​സോ​സി​യേ​ഷ​നെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ല. ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളു​ടേ​ത​ട​ക്കം ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​രും പ​രി​ശോ​ധ​ന ത​ട​ഞ്ഞി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നോ പ്ര​ദ​ർ​ശി​പ്പി​ക്കാ​നോ അ​ധി​കാ​ര​മി​ല്ല. ഫു​ഡ്സേ​ഫ്റ്റി വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. പ​ഴ​കി​യ​വ​യെ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച പ​ല ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്കി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന കൂ​ടാ​തെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കും. ലൈ​സ​ൻ​സി​ല്ലാ​തെ​യും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

ഗു​ണ​മേ​ൻ​മ​യു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ ബാ​ധ്യ​സ്ഥ​മാ​ണ്. നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഹോ​ട്ട​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. ഇ​തേ തു​ട​ർ​ന്ന് ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​ക ക്ലാ​സു​ക​ളും മ​റ്റും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ണി​ക്യം കോ​ന്നി, സെ​ക്ര​ട്ട​റി എം.​കെ. ഉ​ല്ലാ​സ്, ട്ര​ഷ​റാ​ർ രാ​ജേ​ഷ് ജി. ​നാ​യ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​നി​ത ബി​ജു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​എം. രാ​ജ, എ​ൻ.​കെ. സ​ന​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ശാ​ന്തി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Stale food found in hotels in Adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.