ശ്രീദേവി
ഹൃദ്രോഗ ചികിത്സക്ക് സുമനസുകളുടെ കരുണ തേടി ശ്രീദേവി
പത്തനംതിട്ട: ഹൃദ്രോഗ ചികിത്സക്ക് പണം കണ്ടെത്താൻ സുമനസ്സുകളുടെ കരുണ തേടി റാന്നി മന്ദിരം വിലങ്ങിൽ ശ്രീദേവി (59). ഹൃദയ വാൽവിന് തകരാർ ഉണ്ട്. നാല് ബ്ലോക്കുകളാണ് ഉള്ളത്. ശ്വാസം മുട്ടലടക്കം മറ്റ് നിരവധി രോഗങ്ങൾ വേറെയും. ഓരോ മാസവും മരുന്നിന് വലിയ തുകയാണ് വേണ്ടത്. സന്നദ്ധ പ്രവർത്തകരും പള്ളികളുമെമൊക്കെ നൽകുന്ന സഹായം കൊണ്ടാണ് വിഷമിച്ച് മുന്നോട്ടുപോകുന്നത്. ഏഴു വർഷത്തോളമായി വിവിധ ആശുപത്രികൾ കയറിയിറങ്ങുന്നു. ആദ്യം റാന്നി മാർത്തോമ്മാ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറി. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനുള്ള പണം കണ്ടെത്താൻ കഴിയാത്തതിനാൽ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. സഹായത്തിന് ബന്ധുക്കളുമില്ല. സന്നദ്ധ പ്രവർത്തകരുടെയും മറ്റും സഹായത്തിൽ ചികിത്സക്ക് പണം കണ്ടെത്താൻ ശ്രീദേവി വിശ്വനാഥിന്‍റെ പേരിൽ സൗത് ഇന്ത്യൻ ബാങ്ക് റാന്നി മന്ദിരം ശാഖയിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-0422053000004349 ഐ.എഫ്.സി കോഡ്: SIBL000042 ഫോൺ നമ്പർ-9526020213.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.