ഡി.സി.സി ഓഫിസിൽ കണ്ടെത്തിയ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടുന്നു
പത്തനംതിട്ട: ഡി.സി.സി ഓഫിസിന്റെ താഴത്തെ നിലയിലെ ഹാളിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കർഷക കോൺഗ്രസ് യോഗം നടക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. യോഗം കഴിഞ്ഞ ഉടൻ വനപാലകരെ വിളിച്ചുവരുത്തി ഇവയെ പിടികൂടുകയായിരുന്നു. ഇരുമ്പുവലകൾക്കുള്ളിലൂടെ അകത്തുകടന്ന പാമ്പുകൾ മുകൾ ഭാഗത്തായി തങ്ങുകയായിരുന്നു.
കോന്നിയിൽനിന്നെത്തിയ വനപാലക സംഘം ഇവയെ പിടികൂടി. ഒരാഴ്ച മുമ്പാണ് ഡി.സി.സി ഓഫിസ് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്. ഓഫിസും പ്രധാന കോൺഫറൻസ് ഹാളും നവീകരിച്ച് ഉദ്ഘാടനം ചെയ്തപ്പോഴും താഴത്തെ നിലയിലെ ഹാൾ ശ്രദ്ധിച്ചിരുന്നില്ല. ഇതിനു പിന്നിലായി കാട് വളർന്നുനിൽക്കുകയാണ്. കുഞ്ഞുങ്ങളെ കണ്ട സാഹചര്യത്തിൽ പെരുമ്പാമ്പ് സമീപ പ്രദേശത്ത് കാണാമെന്ന നിഗമനത്തിലാണ് വനപാലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.