പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസിലെ ദൃശ്യം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1207 പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. തിരുവല്ലയില്‍ കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്കൂള്‍, റാന്നി സെന്റ് തോമസ് കോളജ്, ആറന്മുളയില് മൈലപ്ര മൗണ്ട് ബഥനി ഇ.എച്ച്.എസ്.എസ്, കോന്നിയില്‍ മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജി, അടൂര്‍ സര്‍ക്കാര്‍ ബി.എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്.
ഉച്ചയോടെ തന്നെ വിതരണം പൂർത്തീകരിച്ചു. വൈകുന്നേരത്തോടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തുകയും ചെയ്തു. ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എസ് പ്രേം കൃഷ്ണന് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.